Sunday, January 4, 2026

മേഘങ്ങൾ ചതിച്ചു; എങ്കിലും വലയഗ്രഹണ ദൃശ്യങ്ങള്‍ വീക്ഷിച്ച് പ്രധാനമന്ത്രി

ന്യുദില്ലി: വലയ സൂര്യഗ്രഹണം വീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി,സൂര്യഗ്രഹണം വീക്ഷിച്ച കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

അനേകം ഇന്ത്യക്കാരെ പോലെ ഞാനും വലയ സൂര്യഗ്രഹണത്തെ കുറിച്ച് ആവേശഭരിതനായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, മേഘങ്ങള്‍ മൂടിയിരുന്നതു കാരണം എനിക്ക് സൂര്യനെ കാണാന്‍ സാധിച്ചില്ല. എന്നാല്‍ സൂര്യഗ്രഹണത്തിന്റെ അല്‍പനേരത്തെ ദൃശ്യങ്ങള്‍ കോഴിക്കോട്ടു നിന്നും മറ്റു ഭാഗങ്ങളില്‍നിന്നും തല്‍സമയ സംപ്രേഷണത്തിലൂടെ കാണാനായി. മാത്രമല്ല, വിദഗ്ധന്മാരുമായുള്ള ആശയവിനിമയത്തിലൂടെ വിഷയത്തെ കുറിച്ചുള്ള എന്റെ അറിവ് വര്‍ധിപ്പിക്കാനുമായി- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles