Tuesday, May 14, 2024
spot_img

“ഭാരതത്തിൽ ആയുധപൂജ നടത്തുന്നത് പിടിച്ചടക്കാനല്ല, സ്വന്തം മണ്ണ് സംരക്ഷിക്കാൻ” – ദില്ലി രാംലീല മൈതാനിയിൽ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : ഭാരതത്തിൽ ആയുധപൂജ നടത്തുന്നത് ഭൂമി പിടിച്ചടക്കാനല്ലെന്നും സ്വന്തം മണ്ണ് സംരക്ഷിക്കാനാണെന്നും അഭിപ്രായപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയദശമിദിനാഘോഷത്തോടനുബന്ധിച്ച് ദില്ലി രാംലീല മൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ശക്തിപൂജ നമുക്കുവേണ്ടി മാത്രമല്ല, മുഴുവൻ ലോകത്തിനും വേണ്ടിയാണ്. വികസനത്തിലൂടെ ശ്രേഷ്ഠ ഭാരതത്തിനായി ഒരുമിച്ച് മുന്നേറാം.ജാതീയതയും പ്രാദേശികവാദവും പോലുള്ള സാമൂഹിക തിന്മകൾ വേരോടെ പിഴുതെറിയണം. പാവപ്പെട്ട കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി എല്ലാവരും പ്രതി‍ജ്ഞാബദ്ധരായിരിക്കണം.

എല്ലാവർക്കും നവരാത്രി, വിജയദശമി ആശംസകള്‍ നേരുകയാണ്. തിന്മയ്ക്കു മേൽ നന്മയുടെ വിജയമാണ് ദസറയിൽ ആഘോഷിക്കുന്നത്. ചാന്ദ്രദൗത്യ വിജയത്തിന് രണ്ടു മാസം പിന്നിടുമ്പോഴാണ് ഇത്തവണ നാം ദസറ ആഘോഷിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം കാണാനുള്ള ഭാഗ്യം ഇന്നു നമുക്കുണ്ട്. അതു നമ്മുടെ ക്ഷമയോടെയുള്ള കാത്തിരിപ്പിന്‍റെ വിജയമാണ്. അയോദ്ധ്യയിലെ അടുത്ത രാമനവമിക്ക് രാംലല്ലയുടെ ക്ഷേത്രത്തിൽ മുഴങ്ങുന്ന ഓരോ സ്വരവും ലോകത്തെ ആനന്ദിപ്പിക്കും.’’ –പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Latest Articles