Wednesday, May 15, 2024
spot_img

‘ആയുര്‍വേദം ജനപ്രിയമാക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും’; ആയുർവേദ കുലപതി ഡോ.പികെ വാര്യരെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി

ദില്ലി: വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഇന്ന് വിടവാങ്ങിയ ആയുര്‍വേദ ആചാര്യന്‍ ‍ഡോ. പികെ വാര്യരുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചിച്ചത്. ആയുര്‍വേദം ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എപ്പോഴും ഓര്‍മിക്കപ്പെടും എന്ന് അദ്ദേഹം അനുസ്മരിച്ചു.

‘ഡോ. പി കെ വാര്യര്‍ അന്തരിച്ചതില്‍ ദുഃഖിക്കുന്നു. ആയുര്‍വേദം ജനപ്രിയമാക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം. ഓം ശാന്തി’-പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

http13806788680380423s://twitter.com/narendramodi/status/14

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ് ട്രസ്റ്റിയുമായ അദ്ദേഹത്തിന്റെ 100-ആം ജന്മദിനം ജൂണ്‍ എട്ടിനു ആഘോഷിച്ചിരുന്നു. 76 വർഷമായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ കേന്ദ്ര ഭരണസമിതിയായ ട്രസ്റ്റ് ബോർഡിലുണ്ടായിരുന്നു. പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി രാജ്യം ആദരിച്ച വ്യക്തിയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles