Sunday, December 14, 2025

നഷ്ടമായത് എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെ; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്നും ജനങ്ങളെ ഒപ്പം ചേർത്ത നേതാവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തന്റെ ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. ട്വീറ്റിൽ ഉമ്മൻ ചാണ്ടിയോടൊപ്പമുള്ള 2 ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രി ആയി കഴിഞ്ഞതിന് ശേഷവുമുള്ള ഉമ്മൻ ചാണ്ടിയോടൊപ്പമുള്ള കൂടികാഴ്ച്ചയുട ചിത്രങ്ങൾ ആണ് അദ്ദേഹം പങ്ക് വച്ചത്. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും അനുശോചന സന്ദേശത്തില്‍ മോദി വ്യക്തമാക്കി.

മുഖ്യമന്ത്രിമാരായിരിക്കുമ്പോഴും പിന്നീട് താന്‍ ദില്ലിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി പറഞ്ഞു.

Related Articles

Latest Articles