Saturday, June 1, 2024
spot_img

‘ജനകീയ പത്മ’; കഴിവുള്ളവരെ കൈപിടിച്ചുയർത്താൻ കേന്ദ്രം; പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ച്‌ പ്രധാനമന്ത്രി

ദില്ലി:2022 ലെ റിപബ്ലിക് ദിനത്തോടനുബന്ധിച്ച്‌ വിതരണം ചെയ്യാനുള്ള ജനകീയ പത്മ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശം ക്ഷണിച്ചു. 2021 സെപ്‌തംബർ 15ആണ് അവസാന തിയ്യതി. പത്മ പുരസ്‌കാരം ജനകീയമാക്കേണ്ടത് അത്യാവശ്യമാണെന്നും അതിന്റെ ഭാഗമാണ് ജനകീയ പത്മയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

‘സമൂഹത്തിന്റെ അടിത്തട്ടിൽ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യുന്ന നിരവധി കഴിവുള്ള ആളുകൾ ഇന്ത്യയിലുണ്ട്. മിക്കപ്പോഴും, അവയിൽ മിക്കതും നമ്മൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. പ്രചോദനം നൽകുന്ന അത്തരം ആളുകളെ നിങ്ങൾക്ക് അറിയാമോ? ജനകീയ പത്മയ്ക്കായി നിങ്ങൾക്ക് അവരെ നാമനിർദ്ദേശം ചെയ്യാം’ എന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.

പത്മ വിഭൂഷൺ , പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മപുരസ്‌കാരങ്ങള്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളില്‍ ഒന്നാണ്. ‘വിശിഷ്ട പ്രവര്‍ത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം എല്ലാ മേഖലകളിലെയും രംഗങ്ങളിലെയും ശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനങ്ങള്‍ പരിഗണിച്ചും ആണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. പത്മ അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ അല്ലെങ്കിൽ ശുപാര്‍ശകള്‍ ഓണ്‍ലൈനില്‍ പത്മ അവാര്‍ഡ് പോര്‍ട്ടല്‍ https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാര്‍ഡിന് അര്‍ഹരാണ്.എന്നാൽ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഒഴികെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പത്മ അവാര്‍ഡിന് അര്‍ഹതയില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

മേല്‍പ്പറഞ്ഞ പത്മ പോര്‍ട്ടലില്‍ ലഭ്യമായ ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിര്‍ദ്ദേശങ്ങളില്‍/ശുപാര്‍ശകളില്‍ അടങ്ങിയിരിക്കണം. കൂടാതെ, ശുപാര്‍ശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങള്‍/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉള്‍പ്പെടുത്തുകയും വേണം.

അതിനോടൊപ്പം തന്നെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ (www.mha.gov.in) ‘അവാര്‍ഡുകളും മെഡലുകളും’ എന്ന ശീര്‍ഷകത്തില്‍ ലഭ്യമാണ്. ഈ അവാര്‍ഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഈ വെബ്‌സൈറ്റിലെ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കില്‍ ലഭ്യമാണ്. നാമനിർദ്ദേശങ്ങൾ/ ശുപാർശകൾ നൽകുന്നവർ ഇ വെബ്സൈറ്റ് സന്ദർശിക്കുന്നത് എളുപ്പമായിരിക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles