Friday, May 17, 2024
spot_img

മാസപ്പിറവി കണ്ടില്ല: കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 21 ന്

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21 ന്. കഴിഞ്ഞ ദിവസം മാസപ്പിറവി കാണാത്തതിന്‍റെ അടിസ്ഥാനത്തിൽ ഇന്നു ദുൽഖഅദ് 30 പൂർത്തിയാക്കി തിങ്കളാഴ്ച ദുൽഹജ് ഒന്നും അതനുസരിച്ച് പെരുന്നാൾ ജൂലൈ 21ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്‍റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് മദനി എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്‌റി മുത്തുക്കോയ തങ്ങൾ എന്നിവരും ഇക്കാര്യങ്ങൾ അറിയിച്ചു. അതേസമയം സൗദിയിൽ ബലി പെരുന്നാൾ ജൂലൈ 20നാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles