Thursday, October 22, 2026

ലോകാരാധ്യൻ നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേൽപ്പ് ; കാവിക്കടലായി കൊച്ചി നഗരം

കൊച്ചി : കൊച്ചിയെ കാവിക്കടലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കേരളത്തിൽ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

വിമാനത്താവളത്തിന് സമീപത്ത് മോദിയെ കാത്ത് ജനസാഗരങ്ങളാണ് അണിനിരന്നിരിക്കുന്നത്. വാദ്യഘോഷങ്ങളും കൊട്ടും മേളവും കലാരൂപങ്ങളുമായി പ്രവർത്തകരും മുന്നിൽ തന്നെയുണ്ട്. പ്രദേശത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോയും ബാനറുകളും ഉയർത്തിപ്പിടിച്ചുകൊണ്ട് ”മോദി മോദി” മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്.

കൊച്ചിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് ശേഷം അദ്ദേഹം റോഡ് മാർഗം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തി ദർശനം നടത്തും. നിർമ്മാണം പൂർത്തിയായ പേട്ട-എസ്എൻ ജംഗ്ഷൻ മെട്രോപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവ്വഹിക്കും. മെട്രോയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. നാളെ ഐഎൻഎസ് വിക്രാന്ത് അദ്ദേഹം രാജ്യത്തിനായി സമർപ്പിക്കും.

Related Articles

Latest Articles