Tuesday, September 22, 2026

നമ്മളെ അടക്കി ഭരിച്ച ബ്രിട്ടനെ നമ്മൾ മറികടന്നു; ലോകം ഇന്ന് നമ്മുടെ വികസനത്തെയും ജനാധിപത്യത്തെയും അംഗീകരിക്കുന്നു; ഇനിയും ഉയരങ്ങൾ കീഴടക്കാനുണ്ട്; ഭാരതത്തിന്റെ സത്‌പേര്‌ കളങ്കപ്പെടുത്തുന്ന റിവേഴ്‌സ് ഗീയറാണ് കോൺഗ്രെസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മുദ്‌ബിദ്രി: നമ്മളെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടനെ മറികടന്ന് രാജ്യം ലോകത്തിലെ അഞ്ചാമത്തെ സമ്പത് വ്യവസ്ഥയായി മാറിയെന്നും അതിനു കാരണം ദില്ലിയിലെ ഉറച്ച സർക്കാരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കർണ്ണാടകയിലെ മുദ്‌ബിദ്രിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ന് ഭാരതത്തിന്റെ വികസനത്തെയും ജനാധിപത്യത്തെയും ലോകം അംഗീകരിക്കുന്നു. ഇത് സാധ്യമായത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്. ദില്ലിയിലെ ശക്തവും സ്ഥിരതയുള്ളതുമായ സർക്കാർ ഉണ്ടായതുകൊണ്ടാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ ഇനിയും ഉയരങ്ങൾ കീഴടക്കാനുണ്ട്. അതിന് കർണ്ണാടകയിലെ ജനങ്ങളുടെ പിന്തുണ ഇനിയും തനിക്ക് വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകവേദികളിൽ രാജ്യത്തിന്റെ സത്‌പേരിന് കളങ്കം വരുത്തുന്ന കോൺഗ്രസ് റിവേഴ്‌സ് ഗീയറാണെന്നും രാഹുലിന്റെ ലണ്ടൻ പ്രസംഗങ്ങളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സർക്കാർ കർണ്ണാടകയെ നമ്പർ വൺ സംസ്ഥാനമാക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് സംസ്ഥാനത്തെ ഒരു കുടുംബത്തിന്റെ നമ്പർ വൺ എ ടി എം ആക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കർണ്ണാടകയിൽ പ്രധാനമന്ത്രിയുടെ റാലികളൊരുക്കി പ്രചാരണം കടുപ്പിക്കുകയാണ്.

Related Articles

Latest Articles