Monday, December 22, 2025

ഓരോ ജീവനും വലുത് .. ജീവിതവും !! വാരണാസിയിൽ റോഡ് ഷോയ്ക്കിടെ ആംബുലൻസിന് വഴിയൊരുക്കാൻ തന്റെ വാഹനവ്യൂഹം തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

റോഡ് ഷോയ്ക്കിടെ ആംബുലൻസിന് വഴി നൽകാനായി തന്റെ വാഹനവ്യൂഹം തടഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഉത്തർപ്രദേശിലെ വാരണാസിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെയാണ് രോഗിയുമായി ആംബുലൻസ് കുതിച്ചെത്തിയത്. ഉടൻ തന്നെ തിടുക്കത്തിൽ ആംബുലൻസിന് വഴി നൽകാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാഹനവ്യൂഹം തടയുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിയിൽ ദ്വിദിന സന്ദർശനം നടത്തും, വാരാണസിയുടെയും പൂർവാഞ്ചലിന്റെയും വികസനത്തിനായി 19,000 കോടി രൂപയുടെ 37 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇന്ന് നടത്തി.

Related Articles

Latest Articles