Monday, June 17, 2024
spot_img

ജി 7 ഉച്ചകോടിയിൽ താരമാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി, നെഹ്‌റുവിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി, ക്വാഡ് യോഗമുൾപ്പെടെയുള്ള തന്ത്രപ്രധാന കൂടിക്കാഴ്ചകൾ, മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ​ഗ്വിനിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനിൽ നടക്കും. 19 മുതൽ 21 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം.

ജവഹർലാൽ നെഹ്റുവിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പടെയുള്ള ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.

ത്രിരാഷ്ട്ര സന്ദർശനത്തിനിടെ 40-ലധികം പരിപാടികളിൽ മോദി പങ്കെടുക്കും. ഹിരോഷിമയിൽ നിന്ന് പാപ്പുവ ന്യൂ ​ഗ്വിനിയയിലേക്കാണ് മോദി പോവുക. അവിടെ ഫോറം ഓഫ് ഇന്ത്യ പസഫിക് ഐലന്റ് കോർപ്പറേഷന്റെ ഉച്ചകോടിയിൽ പങ്കെടുക്കും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നത്. രാജ്യത്തെ ​ഗവർണർ ഉൾപ്പടെയുള്ളവരെ മോദി സന്ദർശിക്കും. അതിനുശേഷമാകും ഓസ്ട്രേലിയയിലേക്ക് തിരിക്കുക. ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രവാസികൾ മോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസും പങ്കെടുക്കും.

Related Articles

Latest Articles