Monday, June 17, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദന്‍ അധിനിയം സ്വാധീനിച്ചു ! മഹാരാഷ്ട്രയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അര്‍ച്ചന പാട്ടീല്‍ ചകുര്‍കര്‍ ബിജെപിയിൽ

മഹാരാഷ്ട്രയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും ലോക്സഭാ മുന്‍ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അര്‍ച്ചന പാട്ടീല്‍ ചകുര്‍കര്‍ ബിജെപിയിൽ. ഒന്നാം യുപിഎ. സര്‍ക്കാരിന്റെ കാലത്ത് 2004 മുതല്‍ 2008 വരെ ശിവരാജ് പാട്ടീല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് ശൈലേഷ് പാട്ടീല്‍ ചകുര്‍കര്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന പാർട്ടി അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദന്‍ അധിനിയം തന്നെ ഏറെ സ്വാധീനിച്ചുവെന്നും രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അംഗത്വം സ്വീകരിച്ച ശേഷം അവർ പ്രതികരിച്ചു.

“ലാത്തൂരില്‍ ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിക്കൊപ്പവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കും. ഒരിക്കലും ഔദ്യോഗികമായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.” – അര്‍ച്ചന പാട്ടീല്‍ ചകുര്‍കര്‍ പറഞ്ഞു.

Related Articles

Latest Articles