തിരുവനന്തപുരം :വിമുക്ത ഭടൻമാരുടെ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് പൊരുതുമെന്നും കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ധീര സൈനികൻ ക്യാപ്റ്റൻ ജെറി പ്രേംരാജിനായി ഒരു സ്മാരകം തലസ്ഥാനത്ത് സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.
നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ വിമുക്തഭടൻമാരുടെ കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മേജർ രവി,കേണൽ ഡെന്നി, ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ അമ്മ ചെല്ലത്തായി എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ഐവറി കോസ്റ്റിൽ മൂന്ന് വർഷം മുമ്പ് അറസ്റ്റിലായ ആൽബിൻ ജോസിൻ്റെ മോചനത്തിനായി അദ്ദേഹത്തിൻ്റെ ഭാര്യ ലത,മകൻ നിഖിൽ അൽബിൻ, എന്നിവർ ചേർന്ന് രാജീവ് ചന്ദ്രശേഖറിന് നിവേദനം നൽകി. ആൽബിൻ ജോസിൻ്റെ മോചനത്തിന് വിദേശ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് നെയ്യാറ്റിൻകര താലൂക് സ്ഥാനീയ സമിതി അംഗങ്ങളും പങ്കെടുത്തു.സമിതി പ്രസിഡൻ്റ് സതികുമാർ,സഞ്ചു കൃഷ്ണൻ,വിക്രമൻ നായർ,രാജേന്ദ്രൻ ശ്രീകുമാർ തുടങ്ങിവർ പങ്കെടുത്തു. ചടങ്ങിൽ മുൻ സൈനികൻ ജയപ്രകാശ് വരച്ച രാജീവ് ചന്ദ്രശേഖറിൻ്റെയും മേജർ രവിയുടേയും രേഖാചിത്രം ഇരുവർക്കും കൈമാറി.

