Monday, September 21, 2026

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം നാളെ ; തങ്ങളുടെ എല്ലാ അംഗങ്ങളും സഭയിൽ ഉണ്ടായിരിക്കണമെന്ന് ബിജെപി നിർദേശം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗം നാളെ പാർലമെന്റിൽ നടക്കും. തങ്ങളുടെ എല്ലാ അംഗങ്ങളും സഭയിൽ ഉണ്ടായിരിക്കണമെന്ന് ബിജെപി നിർദേശം നൽകി. കേന്ദ്രസർക്കാരിന്റെ 10 വർഷത്തെ ഭരണനേട്ടങ്ങൾ ഊന്നിപ്പറയുന്ന പ്രസംഗമാകും പ്രധാനമന്ത്രി നടത്തുകയെന്നാണ് കരുതുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത്. പാർലമെന്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ഒന്നേകാൽ മണിക്കൂറോളം നടത്തിയ പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളാണു രാഷ്ട്രപതി പരാമർശിച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും തുല്യാവസരങ്ങളുള്ള ഭരണമുറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണും രാഷ്ട്രപതി പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന ഉറപ്പാണ് സർക്കാരിന്റെ മുഖമുദ്രയെന്നും നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി വ്യക്തമാക്കി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കിയ സർക്കാർ ആദിവാസികളടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്കു തുല്യനീതി ഉറപ്പാക്കിയെന്നും രാഷ്ട്രപതി അഭ്പ്രായപ്പെട്ടു.

Related Articles

Latest Articles