ഇസ്ലാമാബാദ്: പ്രധാനമന്ത്രി കസേര നഷ്ടപ്പെടാതിരിക്കാൻ കഠിന പരിശ്രമം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നയവുമായി ഇമ്രാൻ ഖാൻ എത്തിയിരിക്കുന്നത്.
തന്റെ പാർട്ടി അംഗങ്ങളോട് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം പാർലമെന്റിൽ ഹാജരാകരുതെന്ന് ഇമ്രാൻ ഖാൻ നിർദ്ദേശം നൽകി. നേരത്തെ പാർട്ടിയിലെ 24 ഓളം എംപിമാർ ഇമ്രാന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചിരുന്നു. കൂടാതെ അവിശ്വാസ പ്രമേയത്തിൽ ഇമ്രാൻ ഖാനെതിരെ വോട്ട് ചെയ്യുമെന്നും എംപിമാർ പരസ്യമായി പറഞ്ഞിരുന്നു.
മുത്തഹിദ ഖ്വാമി മൂവ്മെന്റ് പാകിസ്താൻ, പാകിസ്താൻ മുസ്ലീം ലീഗ് ഖ്വായ്ദ്, ബലൂചിസ്താൻ അവാമി പാർട്ടി എന്നിവർ പ്രതിപക്ഷത്തിനൊപ്പം ചേർന്നത് ഇമ്രാന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

