കോട്ടയം: സഭാതര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുമായി പ്രധാനമന്ത്രി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള അറിയിച്ചു . അടുത്തമാസം ആദ്യം മറ്റ് ക്രൈസ്തവ സഭകളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ന്യൂനപക്ഷ ആനുകൂല്യവിതരണത്തില്‍ അര്‍ഹിക്കുന്ന വിഹിതം കിട്ടുന്നില്ലെന്ന് സഭകള്‍ക്ക് പരാതിയുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ക്രിസ്മസിന് ശേഷം വെവ്വേറെ ദിവസങ്ങളിലാണ് ഓർത്തഡോക്സ്, യാക്കോബായ സഭാനേതൃത്വങ്ങളുമായി ചർച്ച നടത്തുക. സഭാ പ്രതിനിധികള്‍ ദില്ലിയിലെത്തും. ശ്രീധരന്‍പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും എന്നാണ് വിവരം. പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി അവസരമൊരുക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മറ്റ് ക്രൈസ്തവസഭകളുമായി മോദി ജനുവരിയിലാണ് ചർച്ച നടത്തുക.
മിസോറം ഗവര്‍ണറായി നിയമിതനായതിനു ശേഷം കേരളത്തിലെത്തിയ ഘട്ടങ്ങളില്‍ ശ്രീധരന്‍ പിള്ള സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവരെ കണ്ടിരുന്നു. വിവിധ ക്രൈസ്‌തവ വിഭാഗങ്ങളുമായി ആശയവിനിമയം തുടരാനാണു തീരുമാനം.ന്യൂനപക്ഷങ്ങള്‍ക്ക് ധനസഹായം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ അര്‍ഹിക്കുന്ന വിഹിതം ക്രൈസ്തവര്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. ഇക്കാര്യം ഉള്‍പ്പെടെ വിവിധ സഭകളുടെ പരാതിയുള്‍പ്പെട്ട മെമ്മോറാണ്ടം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

