Friday, May 3, 2024
spot_img

ഈ വർഷത്തെ അവസാന മൻ കി ബാത്ത് സന്ദേശവുമായി പ്രധാനമന്ത്രി ; ‘കൊവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തുക, രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക

ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗം വരാതിരിക്കാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

2022ലെ അവസാന ‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപിക്കുകയാണ് . ജാഗ്രതവേണമെന്നും മാസ്ക് ധരിക്കാനും മുൻകരുതൽ എടുക്കാനും മൻ കി ബാത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു. കൂടാതെ 2022ലെ നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിച്ചതിനാൽ 2022 എന്ന വർഷവും സവിശേഷമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി . ‘മൻ കി ബാത്തിന്റെ’ 96-ാമത് എഡിഷനിൽ ‘ക്രിസ്മസ്’ ആശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു

Related Articles

Latest Articles