Sunday, May 12, 2024
spot_img

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. പിന്നില്‍ സംയുക്തസമരസമിതിയുടേതാണ് തീരുമാനം. കൂടാതെ,വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് പണിമുടക്കിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതരായതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

Related Articles

Latest Articles