Friday, September 25, 2026

നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം : നാളെ മുതല്‍ അനിശ്ചിതകാലത്തേക്കു നടത്താന്‍ തീരുമാനിച്ച സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. യാത്രാ കണ്‍സഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണ് സമരം നടത്താനിരുന്നത്.

സംസ്ഥാനത്തെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ചാണു തീരുമാനമെന്നു സമര സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു അറിയിച്ചു.

Related Articles

Latest Articles