Friday, January 9, 2026

ഞാന്‍ പോകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ് ;തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരി താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ജോലിയുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കരയിലെ ഒരുവീട്ടില്‍ പേയിങ്ഗസ്റ്റ് ആയി താമസിച്ചുവരികയായിരുന്നു. സ്ഥാപനത്തിലെ നാലുപേര്‍ ആയിരുന്നു യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിഡ്യൂട്ടി ആയതിനാല്‍ അഞ്ജലിക്ക് ഇന്ന് അവധിയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്യൂട്ടിക്ക് പോയിരുന്നു. അഞ്ജലിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തുനിന്ന് ‘ഞാന്‍ പോകുന്നു’ എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, മരണത്തിന് കാരണമെന്തെന്നതിൽ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Related Articles

Latest Articles