Thursday, November 19, 2026

നെഹ്‌റു ഒഴിച്ച് കൊടുത്ത റമ്മും കുടിച്ച് ബീഡിയും വലിച്ചിരുന്ന സഖാക്കളുടെ ചേ

ചൈനയെ ചൊല്ലി സിപി ഐ എമ്മിൽ തർക്കം പുകയുകയാണ്. വസ്തുതകളറിയാതെ ചൈനയെ വല്ലാതെ പിന്തുണക്കുകയും പുകഴ്ത്തുകയും വാഴ്ത്തി പുസ്തകമെഴുതുകയും ചെയ്യുന്ന കലാപരിപാടി ഈ കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയിട്ട് കാലം കുറെയായി. ചൈനീസ് അധിനിവേശ കാലത്ത് ഇ എം എസ്സിന്റെ വിവാദ പ്രസ്താവന മുതൽ എസ്. രാമചന്ദ്രൻ പിള്ളയുടെ വാഴ്ത്തിപ്പാടൽ വരെ സമൂഹത്തിൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങളേ പ്രതിരോധിക്കുന്ന ഒരു സാമ്രാജ്യത്വ വിരുദ്ധ മിശിഖാ ആയാണ് സിപിഐഎം നേതാക്കൾ ചൈനയെ ഇവിടെ അവതരിപ്പിക്കുന്നത്. ചിന്താ ജെറോമിൻറെ ചങ്കിലെ ചൈനയും കോടിയേരിയുടെ വളഞ്ഞിട്ടാക്രമണ സിദ്ധാന്തവുമൊക്കെ നന്നായി സംയോജിപ്പിച്ചാണ് എസ് രാമചന്ദ്രൻ പിള്ളയുടെ പ്രസംഗം. ചൈന ലോകത്ത് വലിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണത്രെ നടത്തുന്നത്. സഖാവേ മാധ്യമങ്ങൾ ഒരുപാട് ശക്തമായ കാലഘട്ടമാണിത്. സത്യമെന്തെന്ന് ജനങ്ങൾക്കറിയാം. ഇന്ത്യയുടെ അതിർത്തികളിൽ സാമ്രാജ്യത്വ സ്വഭാവം കാട്ടി കടന്നു കയറാൻ ശ്രമിക്കുന്ന, നമ്മുടെ സൈനികരുടെ മരണത്തിനു പോലും കാരണമായ കടന്നുകയറ്റം നടത്തുന്ന ശത്രു രാജ്യത്തെയാണ് സിപിഎം നേതാവ് പുകഴ്ത്തുന്നത് എന്ന് ഓർമ്മവേണം. സൈനിക ആക്രമണം മാത്രമല്ല സാമ്പത്തിക വാണിജ്യ നയതന്ത്ര മേഖലകളിലെല്ലാം ഭാരതത്തിനു വെല്ലുവിളി ഉയർത്തുന്ന രാജ്യമാണ് ചൈന. ഐക്യരാഷ്ട രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം പോലും തടയുന്ന രാജ്യമായ ചൈനയെയാണ് ഈ കമ്മ്യൂണിസ്റ്റുകാരൻ പുകഴ്ത്തുന്നത്. ചൈനയുടെ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുമ്പോൾ സ്വന്തം രാജ്യത്തെ ആക്രമണകാരിയായിക്കാണുന്ന അങ്ങേയറ്റത്തെ രാജ്യദ്രോഹ പ്രസ്താവനയല്ലേ അദ്ദേഹം നടത്തിയത്.

ഹോങ്കോങ്ങിലും തായ്‌വാനിലും ടിബറ്റിലും നിയമവിരുദ്ധ ആധിപത്യം പുലർത്തുന്ന ചൈനയാണോ ഇദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ മിശിഖാ. ഫിലിപ്പീൻസിനും ഭൂട്ടാനും ചൈന ഉയർത്തുന്ന ഭീഷണി ഇദ്ദേഹത്തിന് കാണാൻ കഴിയുന്നില്ലേ. ശ്രീലങ്ക എന്ന രാജ്യത്തെ തകർത്ത് തരിപ്പണമാക്കിയത് ചൈനയെന്ന ഒറ്റ രാജ്യമാണ്. ഭീകര രാഷ്ട്രമായാ താലിബാനെ ആദ്യം അന്ഗീഅംഗീകരിക്കുന്ന രാജ്യവുമാണ് ചൈന. വസ്തുതകൾ ഇതെല്ലാമായിരിക്കെ കേരളത്തിലെ ജനങ്ങൾ വെറും വിഡ്ഢികളാണെന്ന മനോനില വച്ചുകൊണ്ടാകണം നമ്മുടെ പിബി അംഗം ഇവിടെ വന്ന് കടുത്ത രാജ്യദ്രോഹം പ്രസംഗിച്ചത്. പക്ഷെ ഇനിയും മനസ്സിലാകാത്ത കാര്യം സിപിഐ എമ്മിന്റെ പാർട്ടി ലൈൻ തന്നെ ചൈനാ പ്രീണനമല്ല എന്നിരിക്കെ ഈ നേതാക്കൾ എന്തിനു വേണ്ടിയാണ് ആ രാഷ്ട്രത്തെ ഇങ്ങനെ വാഴ്ത്തുന്നത് എന്നതാണ്. മറ്റൊരു പിബി അംഗമായ പിണറായി വിജയനും പാറശ്ശാല ഏരിയ കമ്മിറ്റിയും രാമചന്ദ്രൻ പിള്ളയുടെ ഈ ചൈനാ വാദത്തെ പക്ഷെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഞങ്ങൾ ലോകം മുഴുവനുമുള്ള പാർട്ടിയാണെന്ന് വരുത്താനായിരിക്കും സിപിഎം നേതാക്കൾ ഇങ്ങനെ ചൈനയെ പുകഴ്ത്തുന്നത്. പക്ഷെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാകട്ടെ ഇവന്മാരെ ഒന്ന് മൈന്റ് ചെയ്യുന്നുപോലുമില്ല. ചൈനീസ് പ്രസിഡണ്ട് കഴിഞ്ഞ തവണ ഇന്ത്യ സന്ദർശിച്ചപ്പോൾ ഒന്ന് മുഖം കാണിക്കാൻ സീതാറാം യച്ചൂരി പരമാവധി ശ്രമിച്ചതല്ലേ. പക്ഷെ നടന്നില്ല. ഞങ്ങളൊരു ആഗോളപ്പാർട്ടിയാണെന്ന് വരുത്തിത്തീർക്കാൻ ഇവർ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയും ലോക നേതാക്കളെയും വാഴ്ത്തിപ്പാടും പക്ഷെ അവർക്കാകട്ടെ ഇങ്ങനൊരു പാർട്ടി ഇവിടെ കേരളത്തിൽ ഉള്ളതായി അറിയുകപോലുമില്ല. ഇവിടെ ചെകുവേരയുടെ പടം വച്ച് നടക്കുന്ന കുട്ടി സഖാക്കന്മാർക്ക് ചരിത്രത്തിലെ ഒരു കഥകൂടി പറഞ്ഞു തരാം. നിങ്ങളുടെ ആദ്യ മന്ത്രിസഭ , ഇ.എം.എസ് മന്ത്രിസഭയെ നെഹ്‌റു പിരിച്ചു വിടുമ്പോൾ നിങ്ങളുടെ തന്നെ ലോക നേതാവായ ചെഗുവേര നെഹ്രുവിന്റെ അതിഥി മുറിയിലുണ്ടായിരുന്നു എന്നറിയണം. ഇങ്ങനൊരു കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിടുന്നതിനെതിരെ കമാ എന്നൊരു വാക്ക് മിണ്ടാതെ നിങ്ങളുടെ നെഞ്ചിലെ ചേ ഡൽഹിയിൽ നെഹ്‌റു ഒഴിച്ച് കൊടുത്ത റമ്മും കുടിച്ച് ബീഡിയുംവലിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് ഈ സാര്വദേശീയത കൊണ്ട് നിങ്ങൾക്കെങ്കിലും ഒരു പ്രയോജനവും ഇല്ലെങ്കിൽ പിന്നെ ദേശീയതക്കൊപ്പം നിൽക്കുന്നതല്ലേ നല്ലത്.

Related Articles

Latest Articles