Monday, May 20, 2024
spot_img

ഇസ്ലാമാബാദിലെ തെരുവുകളില്‍ ഇന്ത്യയെ പ്രകീര്‍ത്തിച്ച് പോസ്റ്ററുകള്‍

ഇസ്ലാമാബാദ്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം രാജ്യത്തിനകത്തും പുറത്തു നിന്നും അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഇതിനെ അതിശക്തമായാണ് എതിര്‍ത്തത്. ഇതിനൊപ്പം പാക്കിസ്ഥാന്‍ സൈന്യവും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ നിന്നും അപ്രതീക്ഷിതമായൊരു വാര്‍ത്തയെത്തിയിരിക്കുന്നത്.

ഇസ്ലാമാബാദിലെ തെരുവുകളില്‍ ഇന്ത്യയ്ക്കനുകൂലമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ചാണ് വാര്‍ത്ത. ബിജെപി നേതാവായ താജീന്ദര്‍ പാല്‍ സിംഗ് ആണ് ഇതിന്‍റെ ഒരു വീഡിയോ ട്വീറ്റ് ചെയ്തത്. ഇന്ത്യയ്ക്കനുകൂലമായ പോസ്റ്ററുകള്‍ തെരുവില്‍ കണ്ട് അമ്പരന്ന ഒരു പാക്കിസ്ഥാന്‍ പൗരനാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

പോസ്റ്ററുകളില്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ്. ഇന്ന് ഞങ്ങള്‍ ജമ്മുവും കശ്മീരും എടുത്തു. നാളെ ഞങ്ങള്‍ ബലൂചിസ്ഥാനും പാക്കിസ്താന്‍ അധീന കശ്മീരും കൈയ്യടക്കുന്നതായിരിക്കും. ശിവസേന നേതാവായ സഞ്ജയ് റാവത്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്തു കൊണ്ട് പാര്‍ലമെന്‍റില്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്.

മഹാഭാരതം ഒരു പടി മുന്നോട്ടെന്നാണ് പോസ്റ്ററിന് തലക്കെട്ട് നല്‍കിയിരുന്നത്. അതിനൊപ്പം അവിഭക്ത ഇന്ത്യയുടെ ഒരു ചിത്രം കൂടി ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് പോലീസ് വന്ന് പോസ്റ്റുകള്‍ നീക്കം ചെയ്തുവെങ്കിലും ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ പാക്കിസ്ഥാന്‍ പൗരന്മാരും ട്വീറ്റ് ചെയ്തു. ഇതിന് ഉത്തരവാദികളായവരുടെ തല ഉരുളണം എന്നാണ് പാക്കിസ്ഥാന്‍ സ്വദേശിയായ മരിയ മേമന്‍റെ ട്വീറ്റ്.ഇത് നടക്കുമ്പോള്‍ നമ്മുടെ അധികാരികള്‍ ഉറങ്ങുകയായിരുന്നോ എന്നാണ് സില്‍ക്ക് ലോധി എന്നയാള്‍ ട്വീറ്റ് ചെയ്തത്.

Related Articles

Latest Articles