തിരുവനന്തപുരം: ഏപ്രില്‍ 20 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 20 ശനിയാഴ്ച മലപ്പുറം പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

