Saturday, January 10, 2026

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ക്ഷോഭിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

അസം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. അസം നാഗോൺ ജില്ലയിൽ ഫക്രുദ്ദീൻ (52) നെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാമിലെ ജൂരിയയിൽ നിന്നും പിടികൂടിയത്.

പെരുമ്പാവൂർ കണ്ടന്തറയിൽ ഏപ്രിൽ ഒന്നിന് രാത്രിയാണ് സംഭവം. ഭാര്യയായ ഖാലിദ ഖാത്തൂൻ ഫോൺ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടർന്ന് ഭാര്യയെ ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഫക്രുദ്ദീൻ പലസ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞു .

തുടർന്ന് ഉണ്ടായ അന്വേഷണത്തിൽ ഇയാൾ ആസാമിലെ ജൂരിയായിൽ ഉണ്ടെന്ന് കണ്ടെത്തി. ആസാമിൽ നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാൻ കഴിഞ്ഞത്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു അന്യസംസ്ഥാന തൊഴിലാളികളായ ഇരുവരും. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.കെ.ബിജു, എസ്.സി.പി. ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Latest Articles