ആയുധം കൈവശം വെച്ച കേസിൽ പ്രമുഖ വ്‌ളോഗറും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ വിക്കി തഗ് അറസ്റ്റിലായി. കസബ പോലീസ് എടുത്ത കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇവർ പാലക്കാട് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പാലക്കാട് ചന്ദ്രനഗറില്‍ വച്ച് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനും തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളുമായി ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്ന വിക്കി തഗ്ഗിനെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും എക്സൈസ് പിടികൂടുകയായിരുന്നു. വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ എക്സൈസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. വാളയാര്‍ ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ കടന്നുപോയത്.
പിന്നീട് ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം കിട്ടിയെങ്കിലും ആയുധം കൈവശം വച്ച കേസിൽ ഇവർക്ക് ജാമ്യം ലഭിച്ചിരുന്നില്ല

