Monday, May 20, 2024
spot_img

വസ്തു തർക്കം; തലസ്ഥാനത്ത് അമ്മയ്ക്കും മകനും ക്രൂര മർദ്ദനം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയ്ക്കും മകനും ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവനന്തപുരം പെരിങ്ങമലയിലാണ് യുവതിക്കും പ്രായപൂർത്തിയാകാത്ത മകനും മർദനമേറ്റത്. വസ്തു തർക്കത്തിന്റെ പേരിൽ ഇരുവരെയും കടയിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

പെരിങ്ങമല സ്വദേശികളായ ഷെറീന, സൂഫിയാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരെയും കടയിൽ കയറി അയൽവാസികൾ മർദ്ദിക്കുകയായിരുന്നു. നജീബ് മകൻ നബീൽ എന്നിവരാണ് ആക്രമണം നടത്തിയത്. പ്രതികൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

Related Articles

Latest Articles