Sunday, May 19, 2024
spot_img

ദില്ലി മദ്യ കുംഭകോണം: എഎപി സർക്കാരിനെതിരെ ബിജെപി പ്രതിഷേധം ; കെജ്രിവാളിന്റെയും സിസോദിയയുടെയും കോലം കത്തിച്ചു.

 

ദില്ലി : ആം ആദ്മി സർക്കാരിനെതിരെ ഇന്ന് പ്രതിഷേധം ശക്തമാക്കി ദില്ലി ബിജെപി ഘടകം.മനീഷ് സിസോദിയയുടെയും അരവിന്ദ് കെജ്രിവാളിന്റെയും കോലം കത്തിക്കുകയും ചെയ്തു.

ബിജെപി പ്രവർത്തകരും നേതാക്കളും തെരുവിലിറങ്ങി വൻതോതിൽ തടിച്ചുകൂടുകയും , ദില്ലി മുഖ്യമന്ത്രിയ്ക്കും ഉപനേതാവിനുമെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സർക്കാർ ദില്ലിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ചു. പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന ദില്ലി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത പ്രതിഷേധത്തെ അഭിസംബോധന ചെയ്യുകയും കെജ്രിവാളിനെയും സിസോദിയയെയും വിമർശിക്കുകയും ചെയ്തു. മനീഷ് സിസോദിയയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതി നിറഞ്ഞ സർക്കാരിനെതിരെ ദില്ലിയിലെ ജനങ്ങളെ ഉണർത്താനാണ് ഈ പ്രക്ഷോഭങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. “എഎപി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ആളുകൾ ഒത്തുചേരുന്നു. എല്ലാ വിഭാഗങ്ങളെയും കൊണ്ടുവന്ന് പ്രതിഷേധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, അദ്ദേഹം പറഞ്ഞു.

“മഹാത്മാഗാന്ധിയുടെ പേര് ഉപയോഗിച്ച അഴിമതി പാർട്ടി ഇപ്പോൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെടുന്നു.”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Latest Articles