Wednesday, May 15, 2024
spot_img

ശ്രീനഗർ ആക്രമണം: കശ്മീരിൽ പാകിസ്ഥാനെതിരെ ആയുധമെടുത്ത് ജനങ്ങൾ; പ്രതിഷേധം ആളിക്കത്തുന്നു

ശ്രീനഗർ: കശ്മീരിൽ പാകിസ്ഥാനെതിരെ പ്രതിഷേധം (Protest Against Pakistan) ആളിക്കത്തുന്നു. ഇന്നലെ ശ്രീനഗറിൽ പോലീസ് വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽ ജനങ്ങളും, സംഘടനകളും സൈന്യത്തിന് പിന്തുണപ്രഖ്യാപിച്ച് നിരത്തിലിറങ്ങിയത്.
ജമ്മുകശ്മീരിലെ ജനത സമാധാനവും വികസനവുമാണ് ആഗ്രഹിക്കുന്നത്. സൈനികരാണ് ഞങ്ങളുടെ രക്ഷകർ. ഭീകരരെ വളർത്തുന്ന പാകിസ്താനെ ഞെരിച്ച് തകർത്തുകളയണം. ജമ്മുകശ്മീരിലെ ഭീകരത എന്നന്നേക്കുമായി ഇല്ലാതാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അതേസമയം ഇന്ന് കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായാണ് റിപ്പോർട്ട്. ഇയാളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഒരു എകെ 47 റൈഫിളും നാല് മാഗസീനുകളും കണ്ടെടുത്തു. ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ചിലെ സുരാൻകോട്ട് സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണ്. അതേസമയം മേഖലയിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഇന്നലെ ശ്രീനഗറിൽ പോലീസിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നിരുന്നു.

ജയ്‌ഷെ മുഹമ്മദിന്റെ ഉപസംഘടനയായ കശ്മീർ ടൈഗേഴ്‌സാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ആക്രമണത്തിൽ രണ്ട് പോലീസുകാർ തിങ്കളാഴ്ച തന്നെ വീരമൃത്യു വരിച്ചിരുന്നു. ഇതിനുപിന്നാലെ ഇന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു പോലീസുകാരന്‍ കൂടി ഇന്ന് വീരമൃത്യു വരിച്ചു. 11 പേരാണ് നിലവിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വൈകുന്നേരം 25 ഉദ്യോഗസ്ഥരുമായി പോയ ബസാണ് മൂന്ന് ഭീകരർ ചേർന്ന് ആക്രമിച്ചത് . സൈനികർ തിരികെ വെടിയുതിർത്തു എന്നാൽ വെടിയേറ്റിട്ടും ഒരു ഭീകരൻ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു

Related Articles

Latest Articles