Monday, December 29, 2025

ഖുറാൻ വിതരണം ചെയ്യാൻ വിധിച്ച ജഡ്ജിക്കെതിരെ പ്രതിഷേധം ശക്തം; എതിർപ്പുമായി അഭിഭാഷകരും

മതസ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടു എന്ന കുറ്റത്തിന് ഖുറാൻ വിതരണം നടത്താൻ 19 കാരി പെൺകുട്ടിയോട് ആവശ്യപ്പെടുന്ന റാഞ്ചി കോടതിവിധിക്കെതിരെ ശക്തമായ പ്രതിഷേധം .വിധി പുറപ്പെടുവിച്ച റാഞ്ചി കോടതിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മനീഷ്‌കുമാർ സിംഗിന്റെ കോടതിയിൽ നിന്നും വിട്ടു നില്ക്കാൻ അഭിഭാഷക സമൂഹവും തീരുമാനിച്ചിട്ടുണ്ട് .ഈ വിധി ഭരണഘടനാവിരുദ്ധവും മതവികാരം വൃണപ്പെടുത്തുന്നതുമാണെന്ന് ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനോയ്കുമാർ റായ് മാധ്യമങ്ങളോട് പറഞ്ഞു .48 മണിക്കൂറിനകം നിലപാട് തിരുത്താൻ ജഡ്ജി തയാറാകണമെന്നും അഭിഭാഷക സംഘടന ആവശ്യപ്പെട്ടു .

ജഡ്ജിക്കെതിരെ മറ്റു സംഘടനകളും രംഗത്തുവന്നു .സോഷ്യൽ മീഡിയിയിലും രൂക്ഷമായ വിമർശനമാണ് ഉയരുന്നത് .ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുമ്പോൾ മതസ്പര്ധയുണ്ടാക്കുന്ന പരാമർശം നടത്തി എന്നാരോപിച് 19 കാരി റിച്ച ഭാരതിയെയാണ് ഖുറാൻ വിതരണം ചെയ്യാൻ റാഞ്ചി കോടതി വിധിച്ചത് .ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി അറസ്റ്റിലായ റിച്ചയെ 15നു ജാമ്യത്തിൽ വിട്ടിരുന്നു .പിന്നാലെയായിരുന്നു വിവാദമായ കോടതി വിധി .

മുസ്ലിം സംഘടനയായ അൻജമാൻ കമ്മറ്റിയാണ് റിച്ചക്കെതിരെ കോടതിയെ സമീപിച്ചത് .

Related Articles

Latest Articles