Saturday, May 4, 2024
spot_img

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം രൂക്ഷം; കൊച്ചി സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സംഘർഷാവസ്ഥ; ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ് വിമത വിഭാഗം, കുർബാന ഉപേക്ഷിച്ച് മടങ്ങി ബിഷപ്പ്

കൊച്ചി: കുർബാനയെ ചൊല്ലിയുള്ള തർക്കം രൂക്ഷം. കൊച്ചി സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സംഘർഷാവസ്ഥ. ഏകീകൃത കുർബാന സംബന്ധിച്ച തർക്കമാണ് ഇന്ന് രാവിലെ വൻ സംഘർഷത്തിന് കാരണമായിരിക്കുന്നത്. ഏകീകൃത കുർബാന തർക്കത്തിനിടെ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വിമത വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.

ബിഷപ്പിനെ തടഞ്ഞത് ഗേറ്റ് പൂട്ടിയിട്ടായിട്ടായിരുന്നു. ഏകീകൃത കുർബാന അനുവദിക്കില്ലെന്ന നിലപാടിൽ ബസിലിക്കയ്‌ക്ക് അകത്ത് വിമതപക്ഷം ശക്തമായി പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഉണ്ടെങ്കിലും അകത്തേക്ക് പ്രവേശിക്കാനായിട്ടില്ല.

പ്രതിഷേധത്തെ ശക്തമാക്കിയതോടെ കുർബാന ഉപേക്ഷിച്ച് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റ്ര് ബിഷപപ് ആൻഡ്രൂസ് താഴത്ത് മടങ്ങുകയായിരുന്നു. ബിഷപ്പിന് സുരക്ഷയൊരുക്കാൻ ഔദ്യോഗിക പക്ഷം പുറത്തെത്തിയെങ്കിലും സംഘർഷാവസ്ഥ കണക്കിലെടുത്ത് ബിഷപ്പ് പിന്മാറുന്ന അവസ്ഥയിലായിരുന്നു. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള അങ്കമാലി രൂപതയിലെ പ്രശ്‌ന പരിഹാരത്തിന് കഴിഞ്ഞ ദിവസം മെത്രാൻ സമിതി ചർച്ച നടത്തിയിരുന്നു. എന്നാൽ പരിഹാരം കാണാനായില്ല. തുടർന്നാണ് ഇന്ന് ആറ് മണിയോടെ പ്രതിഷേധവുമായി വിമത വിഭാഗം രംഗത്ത് എത്തിയത്.

Related Articles

Latest Articles