വാഷിങ്ടണ്‍- യു എസ് പ്രതിധിസഭാംഗവും ഇന്ത്യന്‍ വംശജനുമായ രോഹിത് റോ ഖന്നയ്ക്കെതിരെ അമേരിക്കയില്‍ ഇന്ത്യന്‍ വംശജരുടെ കടുത്ത പ്രതിഷേധം. പാകിസ്താന്‍ അനുകൂല കോക്കസിന്‍റെ ഭാഗമായതിനും കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ വിരുദ്ധ നിലപാട് എടുത്തതിനുമാണ് രോഹിത് ഖന്നയ്ക്ക് എതിരെ പ്രതിഷേധം ഇരന്പുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയില്‍ നടന്ന പ്രതിഷേധകൂട്ടായ്മയില്‍ നൂറുകണക്കിന് ഇന്ത്യന്‍ വംശജരാണ് അണിനിരന്നത്. ഇന്ത്യന്‍ വംശജനായ ഖന്ന തങ്ങളുടെ അംഗീകാരം നേടിയശേഷം തങ്ങളെ ചതിച്ചുവെന്നാണ് പല പ്രതിഷേധക്കാരും പറഞ്ഞത്. ഖന്നയെ അനുകൂലിച്ച് രംഗത്ത് വന്ന അമര്‍ ഷെര്‍ഗിലിനെ പോലുള്ളവര്‍ കാലിഫോര്‍ണിയയില്‍ പൊതുസ്ഥലങ്ങളില്‍ നിന്നും ഗാന്ധിപ്രതിമ നീക്കണമെന്നാവശ്യപ്പെട്ടവരാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഗാന്ധിജിയെ എപ്പോഴും പ്രകീര്‍ത്തിക്കുന്ന ഖന്ന തന്നെ ഇപ്പോള്‍ ഗാന്ധിവിരുദ്ധരുടെ കയ്യിലെ ഉപകരണമായെന്ന് നിഖില്‍ കാലെ എന്ന ഇന്ത്യന്‍വംശജന്‍ പറഞ്ഞു. കാലെയും സുഹൃത്തുക്കളും തയ്യാറാക്കിയ മെമ്മറാണ്ടത്തില്‍ ഇതേവരെയായി 1500 ലധികം പേര്‍ ഒപ്പുവച്ചിട്ടുണ്ട്. രോഹിത് ഖന്ന ഇന്ത്യാവിരുദ്ധ നിലപാടുകളില്‍ നിന്ന് പിന്‍മാറണമെന്നാണ് മെമ്മറാണ്ടത്തിലെ പ്രധാന ആവശ്യം.
പ്രതിഷേധത്തെ തുടര്‍ന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ കോണ്‍ഗ്രസ് അംഗം ഖന്ന കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 230 ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ ഖന്നയോട് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…