തിരുവനന്തപുരം: ഭീകരവാദികളുടെ താല്പര്യമനുസരിച്ച് ദി കാശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറാകാത്ത തീയേറ്റർ ഉടമകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ഹിന്ദുഐക്യവേദി രംഗത്ത്. ജനിച്ച മണ്ണിൽ മതത്തിൻറെ പേരിൽ വേട്ടയാടപ്പെട്ട ജനതയുടെ ചരിത്രം പറയുന്ന ഈ ചിത്രം കേരളത്തിലെ തിയേറ്ററുകൾ പ്രദർശിപ്പിക്കുക എന്ന ആവശ്യമുന്നയിച്ചാണ് ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിലെ സിനിമ തീയേറ്ററുകൾക്കു മുമ്പിൽ ഹിന്ദുഐക്യവേദി പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്. മാർച്ച് 18, വെള്ളിയാഴ്ച നാളെ വൈകുന്നേരം അഞ്ചുമണിക്കാണ് ഹിന്ദുഐക്യവേദി പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.


വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കാശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ അനുപം ഖേറും മിഥുൻ ചക്രവര്‍ത്തിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. 1990-ല്‍ കാശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച ക്രൂരജീവിതത്തിന്റെ നേർചിത്രമാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും ആഘാതങ്ങളുടെയും കഥപറയുന്ന ചിത്രം

