Saturday, May 18, 2024
spot_img

സര്‍ക്കാരിന്റെ അതിഥിയെ സമരാനുകൂലികള്‍ തല്ലിയോടിച്ചു, നോബേല്‍ സമ്മാന ജേതാവിനു നേരെ അതിക്രമം

ആലപ്പുഴ : നൊബേല്‍ സമ്മാനജേതാവടക്കമുള്ള വിദേശികള്‍ സഞ്ചരിച്ച ബോട്ട് സമരക്കാര്‍ തടഞ്ഞു. കുമരകത്തു നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകള്‍ രാത്രി ആര്‍ ബ്ലോക്കില്‍ നിര്‍ത്തിയിരുന്നു. രാവിലെ അവിടെനിന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ തടഞ്ഞത്.സമരാനുകൂലികള്‍ തടഞ്ഞ ബോട്ടില്‍ കുടുങ്ങിയവരില്‍് നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റും ഭാര്യയും ഉണ്ടായിരുന്നു..വിനോദസഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇത് അവഗണിച്ചാണ് കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആര്‍ ബ്ലോക്കില്‍ സമരാനുകൂലികള്‍ തടഞ്ഞിട്ടത്. ആലപ്പുഴ ആര്‍ ബ്ലോക്ക് ഭാഗത്തു ഏഴോളം ഹൗസ്ബോട്ടുകളാണ് സമരാനുകൂലികള്‍ പിടിച്ചു കെട്ടിയത്.

2013-ല്‍ കെമിസ്ട്രിയില്‍ നൊബേല്‍ സമ്മാനം നേടിയ ലിത്വാനിയന്‍ സ്വദേശിയാണ് മൈക്കല്‍ ലെവിറ്റ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച അദ്ദേഹം കിങ്‌സ് കോളേജ് പോലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.

അതേസമയം, ആലപ്പുഴയിലെ പലയിടത്തും ഹൗസ്ബോട്ട് ഓടിക്കാന്‍ പോലും സമരാനുകൂലികള്‍ സമ്മതിച്ചില്ല. രാവിലെ ഏഴു മുതല്‍ ഹൗസ് ബോട്ടുകളില്‍ ആളുകള്‍ കുടുങ്ങിയതായിയാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു ബോട്ടുകളിലാണ് വിദേശ ടൂറിസ്റ്റുകള്‍ കുടുങ്ങിയത്. മണിക്കൂറുകളോളം പിടിച്ചിട്ട ബോട്ടുകള്‍ ഉച്ചകഴിഞ്ഞാണ് വിട്ടുനല്‍കിയത്.

Related Articles

Latest Articles