Sunday, May 19, 2024
spot_img

മിസോറാം ഗവര്‍ണര്‍ പി.എസ്‌ ശ്രീധരന്‍ പിള്ളയുടെ ഇംഗ്ലീഷ്‌ കവിതാ സമാഹാരം ‘ഓ, മിസോറാം’ നാളെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും

ഐസ്വാൾ: മിസോറാം ഗവര്‍ണര്‍ പി.എസ്‌ ശ്രീധരന്‍ പിള്ള കോവിഡ്
കാലത്തു രചിച്ച ഇംഗ്ലീഷ്‌ കവിതാ സമാഹാരം ‘ഓ, മിസോറാം’ നാളെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും. ദില്ലി, ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നാളെ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിംഗ്‌ അദ്ധ്യക്ഷത വഹിക്കും.

മിസോറാം മുഖ്യമന്ത്രി സൊറാം തോഗ്‌ മ ചടങ്ങില്‍
മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ക്യാബിനറ്റ്‌ കോ-ഓര്‍ഡിനേഷന്‍-
സെക്യൂരിറ്റി സെക്രട്ടറി ഡോ.വി.പി ജോയ്‌ ഐ.എ.എസ്‌, ഓര്‍ഗനൈസര്‍
എഡിറ്റര്‍ പ്രഫുല്‍ കേദ്കർ ,ഗവര്‍ണര്‍പി.എന്‍ ശ്രീധരന്‍ പിള്ള എന്നിവര്‍
സംസാരിക്കും. കോവിഡ്‌ കാലത്ത്‌ ശ്രീധരന്‍ പിള്ള രചിച്ച പതിനെട്ട്‌
പുസ്തകങ്ങളില്‍ ഒന്നാണ്‌ ഓ, മിസോറം. മിസോറാമിന്റെ പ്രകൃതിയെയും
സാമൂഹ്യ പശ്ചാത്തലങ്ങളെയും ആശയമാക്കിക്കൊണ്ടുള്ളതാണ്‌ കവിതകള്‍.
ദില്ലിയിലെ ഇന്ഡസ് സ്‌ക്രോള്‍ പ്രസ്സ്‌ ആണ്‌ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Related Articles

Latest Articles