Saturday, January 3, 2026

സംസ്ഥാനം കൊറോണ ഭീതിയില്‍ ,പിഎസ്‌സി പരീക്ഷകളും മാറ്റി വച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 20 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമാണ് മാറ്റിവച്ചത്. എന്നാല്‍ അഭിമുഖങ്ങള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തും.

നാളെ മുതല്‍ 17 വരെ സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവയ്ക്കു മോട്ടര്‍ വാഹന വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെ ഡ്രൈവിങ് ടെസ്റ്റ് നടത്താം. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ നിര്‍ത്തിവച്ചു.കൂടാതെ സിയാല്‍ ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ടിലേയ്ക്ക് ഈമാസം 14ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Latest Articles