ദില്ലി: രാജ്യസഭാ എം പിയായി സത്യപ്രതിജ്ഞ ചെയ്ത് പി ടി ഉഷ. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി പാര്‍ലമെന്റില്‍ എത്തിയ പി.ടി ഉഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കില്‍ മന്ത്രി വി.മുരളീധരന്‍ പങ്കുവെച്ചു.
രാജ്യത്തിന്റെ അഭിമാനമാണ് പി.ടി ഉഷയെന്നും അവരെ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു. .
രണ്‍ദീപ് സിംഗ് സുര്‍ജേവാള്‍, പി ചിദംബരം, കപില്‍ സിബല്‍, ആര്‍ ഗേള്‍ രാജന്‍, എസ് കല്യാണ്‍ സുന്ദരം, കെആര്‍എന്‍ രാജേഷ് കുമാര്‍, ജാവേദ് അലി ഖാന്‍, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളായി

