Wednesday, December 24, 2025

വമ്പനെ തളയ്ക്കും …! പിടി7നെ വെളളിയാഴ്ച മയക്കുവെടി വെയ്ക്കും ;പ്രത്യേക ദൗത്യസംഘം നാളെയെത്തും, ആനയെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ

പാലക്കാട് : ധോണിയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. ഇതിനായുള്ള പ്രത്യേക ദൗത്യ സംഘം നാളെ ധോണിയിൽ എത്തും.അതേസമയം പി ടി സെവനെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളിൽ ബിജെപി ഹർത്താലിന് ആഹ്വനം ചെയ്തിരിക്കുകയാണ്.മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ പഞ്ചായത്തുകളിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.അവശ്യ സർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇടവേളകളില്ലാത്തെ കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് ഉചിതമായ നടപടി വേഗത്തിൽ സ്വീകരിക്കുന്നില്ല എന്നാണ് ബിജെപി ആരോപണം.കൂട് നിർമാണം പൂർത്തിയായിട്ടും മയക്കുവെടി വയ്ക്കാൻ എന്താണ് തടസ്സം എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്

Related Articles

Latest Articles