Tuesday, May 14, 2024
spot_img

അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ?? ഇ.ഡി.ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി ഇടത് എംഎൽഎ അൻവർ

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങൾ ആരാഞ്ഞ മാദ്ധ്യമങ്ങളോട് ക്ഷോഭിച്ച് ഇടതുപക്ഷ സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്നായിരുന്നു അന്‍വറിന്റെ കടുത്ത ഭാഷയിലുള്ള പ്രതികരണം. ഒന്നും പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു .

ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്.

Related Articles

Latest Articles