Thursday, October 15, 2026

പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് ക്കൊലപ്പെടുത്തി

പത്തനംതിട്ട: വയോധികയെ കഴുത്തറുത്ത് ക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. ജാനകി (92) ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. മൈൽ സ്വാമി (69) ആണ് പിടിയിലായത്.

കുമ്പഴയ്ക്കടുത്ത് ചാലയിലാണ് വയോധിക താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവർക്ക് സഹായിയെ നിർത്തിയത്. ഇന്നലെ അർദ്ധരാത്രിയോടെ പ്രതി വീട്ടിനകത്ത് കടന്ന് വയോധികയെ ആക്രമിച്ചുവെന്നാണ് വിവരം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Related Articles

Latest Articles