ആലുവ: പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും പോലുള്ള കുറ്റകൃത്യങ്ങളെ ചെറുക്കാൻ പൊതുപരീക്ഷാ ഭേദഗതി നിയമം നിർണായക ചുവടുവയ്പ്പാണെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി പറഞ്ഞു. എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് അക്രമത്തിലൂടെയോ പൊതുമുതൽ നശിപ്പിക്കുന്ന സമരങ്ങളിലൂടെയോ അല്ലെന്നും, സംവാദം, ജനാധിപത്യ നടപടിക്രമങ്ങൾ, ഘടനാപരമായ പരിഷ്‌കാരങ്ങൾ, സുതാര്യമായ ഭരണസംവിധാനം എന്നിവയിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കൂടുതൽ നീതിയുക്തവും വിശ്വാസയോഗ്യവുമായ മെഡിക്കൽ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനായി നീറ്റ് പരീക്ഷ നടപ്പാക്കണമെന്ന ആവശ്യം ആദ്യകാലം മുതൽ ഉയർത്തിയ പ്രസ്ഥാനമാണ് എബിവിപിയെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകളിൽ ക്രമക്കേടുകൾ ഉണ്ടായാൽ പരീക്ഷാ സംവിധാനത്തെ തകർക്കുകയല്ല, മറിച്ച് അതിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദേശീയ പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും എബിവിപി തുടർച്ചയായി ആവശ്യപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകളിലെ ക്രമക്കേടുകളുടെ ഏറ്റവും വലിയ ഇരകൾ കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികളാണെന്നും, അതിനാൽ പരീക്ഷാ മാഫിയകളെ നിയന്ത്രിക്കാൻ ശക്തമായ നിയമങ്ങളും കർശന ശിക്ഷാനടപടികളും സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്നും സോളങ്കി അഭിപ്രായപ്പെട്ടു.
സംഘടിത പരീക്ഷാ കുറ്റകൃത്യങ്ങൾ തടയാനും പരീക്ഷാ മാഫിയകൾക്കെതിരെ ഫലപ്രദമായ നടപടി ഉറപ്പാക്കാനും പൊതുപരീക്ഷാ ഭേദഗതി നിയമം സഹായകരമാകുമെന്നും, ഇതിലൂടെ രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യവും സുരക്ഷിതവും വിശ്വാസയോഗ്യവുമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിനും ഗുണമേന്മയുള്ള വിദ്യാഭ്യാസം, സുതാര്യമായ പരീക്ഷാ സംവിധാനം, എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുമായി എബിവിപി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷകളിലെ ക്രമക്കേടുകള്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്. അതിനാല്‍ പരീക്ഷാ മാഫിയകള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍, ശക്തമായ ശിക്ഷാനടപടികള്‍, സാങ്കേതിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വീരേന്ദ്ര സിങ് സോളങ്കി കൂട്ടിച്ചേര്‍ത്തു. പരീക്ഷാ മാഫിയകളെ തടയുന്നതിനും, സംഘടിത പരീക്ഷാ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്നതിനും, ഭാരതത്തിലെ പരീക്ഷാ സംവിധാനത്തെ കൂടുതല്‍ സുതാര്യവും സുരക്ഷിതവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഈ നിയമനിര്‍മാണം ഒരു നാഴികക്കല്ലായി മാറും. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട്, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും സുതാര്യമായ പരീക്ഷാ സംവിധാനത്തിനും ഓരോ വിദ്യാര്‍ത്ഥിക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമായി എബിവിപി വിശ്രമമില്ലാതെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

