Friday, May 17, 2024
spot_img

അബുദാബി എമിറേറ്റിലെ പൊതു പാര്‍ക്കിംഗ്, ഡാര്‍ബ് ടോള്‍ എന്നിവ ഇനി ഞായറാഴ്ചകളില്‍ സൗജന്യമാക്കും;പുതിയ തീരുമാനം ജൂലൈ 15 മുതല്‍ നിലവില്‍ വരും

അബുദാബി എമിറേറ്റിലെ പൊതു പാര്‍ക്കിംഗ്, ഡാര്‍ബ് ടോള്‍ എന്നിവ ഇനി ഞായറാഴ്ചകളില്‍ സൗജന്യമാക്കും. പ്രവര്‍ത്തിദിനങ്ങളില്‍ റോഡിലെ തിരക്ക് ക്രമീകരിക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഴ്ചയില്‍ ഒരു ദിവസം സൗജന്യമാക്കുന്ന സേവനം ഇതുവരെ വെള്ളിയാഴ്ചകളിലാണ് നടപ്പാക്കിയിരുന്നത്. പുതിയ തീരുമാനം ജൂലൈ 15 മുതല്‍ നിലവില്‍ വരും. അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ആണ് ഇക്കാര്യം അറിയിച്ചത്.

പുതിയ തീരുമാനം നടപ്പാക്കുന്നതോടെ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിനങ്ങളില്‍ പൊതു പാര്‍ക്കിംഗ്, ഡാര്‍ബ് ടോള്‍ ഗേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഫീസ് ഈടാക്കുന്നതാണ്. ഞായറാഴ്ച്ചകളിലും പൊതു അവധിദിനങ്ങളിലും മാത്രമാകും ഈ ഫീസ് ഒഴിവാക്കുക.

Related Articles

Latest Articles