പാലക്കാട് ചിറ്റിലഞ്ചേരി- വീഴുമലയില്‍ ജെസിബി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മാവേലിക്കര സ്വദേശി സിജോയാണ് (40) കൊല്ലപ്പെട്ടത്. തോട്ടത്തിലെ കാര്യസ്ഥനായ മുടക്കല്ലൂര്‍ സ്വദേശി അമ്പിളി ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി സുഹൃത്തുക്കള്‍ തമ്മിലുള്ള മദ്യപാനത്തിനിടയ്ക്കുള്ള വാക്കു തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെയാണ് പോലീസ് വിവരം അറിയുന്നത്.

