Kerala

പൊതുമുതൽ നശിപ്പിക്കൽ: നാശനഷ്ടം വിലയിരുത്താന്‍ പൊലീസ് പണമടയ്ക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിക്കൽ കേസുകളിൽ നാശനഷ്ടം വിലയിരുത്തുന്നതിന് പൊലീസ് പണം അടച്ച് അപേക്ഷ സമര്‍പ്പിക്കണമെന്ന വിവാദ ഉത്തരവ് ആഭ്യന്തരവകുപ്പ് പിൻവലിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടിന് പൊലീസ് പണമടയ്ക്കണമെന്നായിരുന്നു ഉത്തരവ്. കേസന്വേഷണങ്ങളെ സാരമായി ബാധിക്കുന്ന ആഭ്യന്തരവകുപ്പിൻെറ ഉത്തരവിനെ കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ എത്രരൂപയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്തി റിപ്പോർട്ട് നൽകുന്നത് പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ്. ക്രിമിനൽ ചട്ടപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് പൊലീസ് നോട്ടീസ് നൽകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നത്

എന്നാൽ ഇനി നോട്ടീസ് വേണ്ടെന്നും കേസുകളുണ്ടായാൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കാൻ പണമടച്ച് പൊലീസ് അപേക്ഷ സമർപ്പിക്കണമെന്നുമായിരുന്നു ഉത്തരവ്. പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ ആവശ്യപ്രകാരമാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. നാശനഷ്ട സർട്ടിഫിക്കറ്റിലെ തുക കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജാമ്യം ലഭിക്കുകയുള്ളു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നാശനഷ്ട സർട്ടിഫിക്കറ്റും കോടതിലെത്തണം.

എന്നാല്‍ ഓരോ കേസ് കഴിയുമ്പോഴും അപേക്ഷയുമായി പൊതുമരമാത്ത് ഓഫീസിൽ പോകാൻ കഴിയില്ലെന്ന നിലപാട് പൊലീസുദ്യോഗസ്ഥര്‍ എടുത്തതോടെ സേനയിലുണ്ടായ പ്രതിസന്ധി റിപ്പോർട്ട് ചെയ്തിരുന്നു. ഏത് ഉദ്യോഗസ്ഥന്‍റെ സേവനം വിട്ടുകിട്ടാനും പൊലീസിന് നോട്ടീസ് നൽകാൻ നിയമാനുസരണം അധികാരമുള്ളപ്പോള്‍ ആഭ്യന്തരവകുപ്പിൻെ ഉത്തരവ് നിലനിൽക്കില്ലെന്ന് ഡിജിപിയും സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറിപോലും അറിയാതെ ഇറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago