Tuesday, May 14, 2024
spot_img

തലസ്ഥാന ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ഹേമന്ത് അറസ്റ്റില്‍; പിടിയിലായത് കൊടുംക്രിമിനൽ

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ട പൊട്ടന്‍കാവ് കുന്നിന്‍പുറം എം.ആര്‍ സദനത്തില്‍ ഹേമന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്.

ഗുണ്ടാ ആക്‌ട് പ്രകാരം ഒരു വര്‍ഷത്തോളം കരുതല്‍ തടവില്‍ കഴിഞ്ഞിട്ടുള്ള ഹേമന്ത് വധശ്രമക്കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു.

തുടർന്ന് ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ. പൃഥ്വിരാജിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അഞ്ചലിലെ ഒളിസങ്കേതത്തില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

2015ല്‍ വട്ടപ്പാറ വട്ടവിള ഇമ്മാനുവല്‍ സി.എസ്‌.ഐ പള്ളിക്ക് സമീപം കുഞ്ഞുവിളാകത്ത് വീട്ടില്‍ രവീന്ദ്രന്‍ അശോക് കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഹേമന്ത് പിടിയിലായത്.

അതേസമയം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, മാറനല്ലൂര്‍, നെയ്യാര്‍ഡാം, പൂവാര്‍, പേട്ട എന്നീ പൊലീസ് സ്റ്റേഷനുകളിലായി 25 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

പേട്ട എസ്.എച്ച്‌.ഒ റിയാസ് രാജ, എസ്.ഐ രതീഷ്, സി.പി.ഒ മാരായ രാജാറാം, ഷമി, വിനോദ്, അപിന്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അഞ്ചല്‍ എസ്.ഐ ജ്യോതിഷ് കുമാറിന്റെ സഹായത്തോടുകൂടി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles