Public Prosecution warns those fleeing from the scene after car accidents in the UAE
അബുദാബി: യുഎഇയില്‍ വാഹനാപകടങ്ങള്‍ ഉണ്ടായ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. വാഹനാപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുന്നവര്‍ക്ക് കുറഞ്ഞത് 2,000 ദിര്‍ഹമാണ് (നാലു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ചുമത്തുക.
ഇത്തരത്തില്‍ സ്ഥലത്ത് നിന്ന് മുങ്ങുന്നവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. വാഹനാപകടത്തിന് കാരണമാകുകയും ആര്‍ക്കെങ്കിലും പരിക്കേറ്റ ശേഷം സംഭവസ്ഥലത്ത് നിന്ന് മനഃപൂര്‍വ്വം രക്ഷപ്പെടുകയും ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ കുറഞ്ഞത് 20,000 ദിര്‍ഹം പിഴയോ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തമാക്കി. ട്രാഫിക് നിയമം സംബന്ധിച്ച 1995ലെ ഫെഡറല്‍ നിയമം നമ്പര്‍ 21ലെ ആര്‍ട്ടിക്കിള്‍ 49, ക്ലോസ് 5ല്‍ പിഴ ശിക്ഷ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമത്തിലെ മറ്റ് ആര്‍ട്ടിക്കിളുകള്‍ പ്രകാരം, ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനാപകടത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്കും പിഴ ചുമത്തും. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ബന്ധപ്പെട്ട ട്രാഫിക് അധികൃതരുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനായി സംഭവസ്ഥലത്ത് ഉണ്ടാകണം.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…