Sunday, May 19, 2024
spot_img

പുതുച്ചേരിയിലെ ബി.ജെ.പി എം.എല്‍.എമാര്‍ ദില്ലിയില്‍ : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി പുതുച്ചേരിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എമാരുടെ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. പുതുച്ചേരിയിലെ സമഗ്ര
വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പുതുച്ചേരിക്ക്് പുതിയ വികസന പദ്ധതികള്‍ അനുവദിക്കണമെന്ന്
എം.എല്‍.എ മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബി.ജെ.പി പുതുച്ചേരി അധ്യക്ഷന്‍ വി.സ്വാമിനാഥനും എം.എല്‍.എമാരോടൊപ്പം പ്രധാനമന്ത്രിയെ കാണാന്‍
എത്തിയിരുന്നു. നേരത്തേ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പുതിയമന്ത്രിസഭാംഗങ്ങള്‍ക്ക് കഴിയട്ടേയെന്നും നരേന്ദ്രമോദി വ്യക്തമാക്കി. കഴിഞ്ഞ മാസം ഇരുപത്തിഏഴിനാണ് എന്‍.രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത്് അധികാരമേറ്റത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles