Friday, November 27, 2026

യൂറോപ്പില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു :പകുതിയോളം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനെടുത്തില്ല

ഡെന്‍മാര്‍ക്ക് : യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് മാസവും രോഗികളുടെ എണ്ണം കുറവായിരുന്നു.
അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പുതിയ തരംഗം ശക്തിയായി ആഞ്ഞടിക്കുമെന്ന് ലോകോരാഗ്യ സംഘടനയുടെ പ്രാദേശിക ഡയറക്ടര്‍ ഹാന്‍സ് ക്ലന്‍ജേ ഡെന്‍മാര്‍ക്കില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കോവിഡ് കേസുകളുടെ എണ്ണത്തില്‍ യൂറോപ്പില്‍ പത്ത് ശതമാനം വര്‍ദ്ധയുണ്ടായതായി അദ്ദേഹം അറിയിച്ചു.

മേഖലയില്‍ കോവിഡിന്റെ ഡെല്‍റ്റാ വകഭേദവും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. പരമാവധി ജനങ്ങള്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുന്നത് അപകട നിരക്ക് കുറയ്ക്കുമെന്ന് ഹാന്‍സ് ക്ലന്‍ജേ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ രാജ്യങ്ങളിലെ പകുതിയിലധികം വൃദ്ധജനങ്ങളും നാല്‍പ്പത് ശതമാനത്തോളം ആരോഗ്.പ്രവര്‍ത്തകരും ഇനിയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയണമെന്നും ഹാന്‍സ് ക്ലന്‍ജേ ആവശ്യപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles