Thursday, May 23, 2024
spot_img

തമിഴ്‌നാട്ടിൽ പേമാരി; നിരവധിയിടങ്ങളിൽ വെള്ളം കയറി; ചെന്നൈയില്‍ കനത്ത മഴ തുടരുന്നു

ചെന്നൈ:ചെന്നൈയില്‍ കനത്ത മഴ. അതി ശക്തമായ മഴയില്‍ ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.

തമിഴ്​നാട്ടിന്‍റെ പല ഭാഗങ്ങളിലും ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം അടക്കമുള്ള വടക്കന്‍ തമിഴ്‌നാട്ടിലും മഴ തുടരുന്നു.

രാത്രിയോടെ പെയ്ത്​ തുടങ്ങിയ കനത്ത മഴയില്‍ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു. കൂടാതെ അണ്ണാ ശാല, ടി നഗര്‍, ഗിണ്ടി, കൊരട്ടൂര്‍, പെരമ്പൂര്‍, അടയാര്‍,പെരുങ്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്​.

അതെസമയം ഇന്നും കനത്ത മഴ തു​ടരുമെന്നാണ്​ കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​. ഇതിനെ തുടര്‍ന്ന്​ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അധികൃതര്‍ക്ക്​ നിര്‍ദേശം നല്‍കി കഴിഞ്ഞു.

Related Articles

Latest Articles