Monday, June 17, 2024
spot_img

CISF കേന്ദ്രത്തിൽനിന്ന് പതിനൊന്നുകാരന് വെടിയേറ്റു; അബദ്ധത്തിൽ വെടിയേറ്റതെന്ന് സൂചന

ചെന്നൈ: തമിഴ്​നാട്ടിൽ സി.ഐ.എസ്​.എഫിന്‍റെ വെടിയേറ്റ്​ (CISF Gun Shot Hits Boys Head) 11 കാരന്​ ഗുരുതര പരിക്ക്. ​
തമിഴ്​നാട്ടിലെ പുതുക്കോട്ടയിൽ ആണ് സംഭവം. സി.ഐ.എസ്​.എഫിന്‍റെ ഷൂട്ടിങ്​ പരിശീലനത്തിനിടെ അബദ്ധത്തിൽ കുട്ടിയ്ക്ക് വെടിയേൽക്കുകയായിരുന്നു എന്നാണ് നിഗമനം. വീടിന്​ മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയ്ക്കാണ്​ വെടിയേറ്റത്. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന്​ തമിഴ്​നാട്​ പോലീസോ സി.ഐ.എസ്​.എഫോ തയ്യാറായിട്ടില്ല.

പുതുക്കോട്ടയിൽ നരത്താമലയിലാണ്​ സംഭവം. പരിക്കേറ്റ കുട്ടിയെ ഉടൻ പുതുക്കോട്ട ഗവൺമെന്‍റ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ വിദഗ്​ധ ചികിത്സക്കായി തഞ്ചാവൂർ മെഡിക്കൽ കോളജിലേക്ക്​ മാറ്റി. ഷൂട്ടിങ്​ പരി​ശീലനത്തിനിടെ ബുള്ളറ്റുകളിലൊന്ന്​ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നാണ്​ പോലീസിന്‍റെ നിഗമനം. സംഭവത്തെക്കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി ​പോലീസ്​ അറിയിച്ചു. സി.ഐ.എസ്​.എഫ്​ ഉദ്യോഗസ്ഥരോട്​ പോലീസ്​ പ്രാഥമികമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു.

Related Articles

Latest Articles