നടിയെ ആക്രമിച്ചകേസ്: പൾസർ സുനി സുപ്രീം കോടതിയിലേക്ക്

ActressAssaultcase,
ActressAssaultcase,

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

താനൊഴികെ കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. തുടരന്വേഷണം നടക്കുന്നതിനാൽ കേസിലെ വിചാരണ നടപടികൾ സമീപകാലത്ത് ഒന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതി ആവശ്യപ്പെട്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ അനന്തമായി നീണ്ടുപോവുകയാണ് എന്നും കേസില്‍ ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിജീഷ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റു പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം നല്‍കിയിട്ടുണ്ടെന്നും വിജേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.