Monday, October 12, 2026

പുല്‍വാമയില്‍ സായുധാക്രമണം; രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന സായുധാക്രമണത്തില്‍ രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ പത്താന്‍കോട്ടയില്‍നിന്നുളള രണ്ട് തൊഴിലാളികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കശ്മീര്‍ പോലിസാണ് വിവരം പുറത്തുവിട്ടത്. തൊഴിലാളികളെ ആക്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നതായി പുല്‍വാമ പോലിസില്‍ വിവരം ലഭിച്ചത്. ധീരജ് ദത്ത്, സുര്‍നിന്ദര്‍ സിങ്ങ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിചിരിക്കുകയാണ്.

Related Articles

Latest Articles